ദേശീയപാത നിര്‍മ്മാണം; നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി സ്ഥലപരിശോധന നടത്തി എഞ്ചിനീയര്‍മ്മാരും പഞ്ചായത്ത് അധികൃതരും


കൊയിലാണ്ടി: നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി എന്‍.എച്ച് എന്‍ജിനീയര്‍മാരും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് എന്‍ജിനിയര്‍മാരും സ്ഥലപരിശോധന നടത്തി. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പോവതി വയല്‍ഭാഗം, രണ്ടാം വാര്‍ഡിലെ കുറൂളി കുനി നന്തി ടൗണ്‍, പതിനഞ്ചാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, മൂടാടി അണ്ടര്‍ പാസ,് പതിമൂന്നാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, പതിനൊന്നാം വാര്‍ഡിലെ പുതുവയല്‍ കുനി ഭാഗം എന്നിവിടങ്ങള്‍ പരിശോധിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഡ്രൈനേജുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഗ്രാമ പഞ്ചായത്ത് എന്‍ജിനിയറെ ഡി.പി.ആര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് എന്‍ജിനിയറെ ഡി.പി.ആര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തി. നന്തി മുതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ കാനത്തില്‍ ജമീല എം.എല്‍.എ മുന്‍കൈയെടുത്ത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പയ്യോളി മുനിസിപ്പല്‍ ഓഫീസില്‍ വച്ച് ചേര്‍ന്ന യോഗത്തിലായിരുന്നു സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനമായത്.

എന്‍.എച്ച് വിഭാഗം എന്‍ജിനിയര്‍ രാജ്പാല്‍ അദാനി കമ്പനി പ്രതിനിധി കൃഷ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷ രായ എം.കെ. മോഹനന്‍ എം പി. അഖില, മെമ്പര്‍മാരായ ടി.എം രജുല, പപ്പന്‍ മൂടാടി, അഡ്വ. എം.കെ. ഷഹീര്‍,പഞ്ചായത്ത് എന്‍ജിനീയര്‍ ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.