പ്രിയപ്പെട്ട മുഹമ്മദ് ഫാസിലിന്റെ ഓര്‍മകളില്‍ കൊയിലാണ്ടി; മികച്ച പ്രാസംഗികര്‍ക്ക് എന്റോവ്മെന്റ്


കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്ന അന്തരിച്ച മുഹമ്മദ് ഫാസിലിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എന്റോവ്മെന്റ് ഏര്‍പ്പെടുത്തി കൊയിലാണ്ടിയിലെ ശ്രദ്ധ സാമൂഹ്യ പാഠശാല. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്കാണ് എന്റോവ്മെന്റ് നൽകുക. തുക യഥാക്രമം 5000/3000/2000/.

“ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില” എന്നതാണ് വിഷയം. പ്രസംഗ ദൈർഘ്യം പരമാധി 10 മിനുട്ട്. 2024 ഒക്ടോബർ 2 ന്. ബുധനാഴ്ച ഉച്ചക്ക് 1 മണി മുതൽ കോതമംഗലം ജി.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം നടക്കുക. കൊയിലാണ്ടി താലൂക്കിലെ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും മത്സരത്തിലേക്ക് പ്രവേശനം.

സഖാവ് ഫാസില്‍.. ബാപ്പയ്ക്കും കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിനും സമര്‍പ്പിച്ച അഞ്ചുപതിറ്റാണ്ടുനീണ്ട അതിജീവനം – റിഹാന്‍ റാഷിദ് എഴുതുന്നു

മത്സരത്തിലേക്ക് താങ്കളുടെ സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിയെ തെരെഞ്ഞെടുത്ത് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 100/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അവസാനതിയതി 2024 സെപ്തംബർ 27
കൂടുതൽ വിവരങ്ങൾക്ക്
8086620015, 9846723662, 9496218456

Description: Endowment for outstanding speakers