ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Description: Employment of Occupational Therapists; Know in detail