മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ‘ഇമോജികൾ’ പുറത്തിറക്കി
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം പുറത്തിറക്കി. മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ഇമോജികൾ’ എന്ന ഷോർട്ട് ഫിലിമാണ് പുറത്തിറക്കിയത്.
ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസാണ് ഷോർട്ട് ഫിലിം പുറത്തിറക്കിയത്. പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രൻ അധ്യക്ഷനായി. നടനും സംവിധായകനുമായ ടി.സുരേഷ് ബാബു. മുഖ്യാതിഥിയായി.
വിദ്യാർത്ഥികളിൽ വർധിച്ച് വരുന്ന മൊബൈൽ ഉപയോഗവും അതിൻ്റെ ദുരന്തഫലങ്ങളുമാണ് ‘ഇമോജികളു’ടെ പ്രമേയം. ബിനീഷിൻ്റെ തിരക്കഥയിൽ ശ്രീഹരിയാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്. എസ്.പി.സി വിദ്യാർത്ഥികളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചടങ്ങിൽ പ്രധാനാധ്യാപിക.എം.പി.നിഷ, എഫ്.എം.നസീർ, ടി.ഷജിന, പി.സുധീർ കുമാർ, ജയരാജ് പണിക്കർ, ഉണ്ണികൃഷ്ണൻ, ബിജു വാണിയമ്പലം, ശോഭ, ടി.എൻ.രജിന ടീച്ചർ എന്നിവർ സംസാരിച്ചു.