‘ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും കനത്ത മഴയില്‍ ഒറ്റപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെ അടിയന്തിര സഹായം എത്തിക്കണം ‘- മുസ്ലിം ലീഗ്


പേരാമ്പ്ര: ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും കനത്ത മഴയില്‍ ഒറ്റപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്ലിം ലീഗ്. ആവള എ.യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുസ്ലീം ലീഗ് നേതാക്കള്‍.

ജില്ലാ ഭരണകൂടവും സര്‍ക്കാറും ഭക്ഷണവും മരുന്നുകളുമുള്‍പ്പടെ റേഷന്‍ അനുവദിക്കാന്‍ തയ്യാറാകണമെന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ജില്ലാസെക്രട്ടറി സി.പി.എ അസീസ്, നിയോജകമണ്ഡലം പ്രസിഡണ്ട് ആര്‍.കെ. മുനീര്‍, മത്സ്യ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് എം.കെ.സി കുട്ട്യാലി, മുസ്ലിം ലീഗ്ഭാരവാഹികളായ ടി.കെ.എ. ലത്തീഫ്, ഒ. മമ്മു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, അബ്ദുല്‍ കരീം കോച്ചേരി, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ്, കെ.കെ. നൗഫല്‍, കുനീമ്മല്‍ മൊയ്തു ഗ്രാമപഞ്ചായത്ത് അംഗം പി. മുംതാസ്, സി.കെ സമദ്, കെ.അമ്മദ്, സി.കെ അക്ബര്‍ സംബന്ധിച്ചു.