തിണർപ്പ്, മുഖക്കുരു എന്നിവയെ അകറ്റാം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും; മുള്ളങ്കി പതിവായി കഴിക്കാം


മുള്ളങ്കി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട മുള്ളങ്കിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. എന്നാൽ ഇത് പതിവായി കഴിക്കണം.

കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ മുള്ളങ്കി ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകൾ മുള്ളങ്കിയിൽ അഥവാ റാഡിഷിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും അവയിൽ കൂടുതലാണ്. റാഡിഷ് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കും.

ദിവസവും റാഡിഷ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. വരൾച്ച, മുഖക്കുരു, തിണർപ്പ് എന്നിവയെ അകറ്റി നിർത്തുന്നു. കൂടാതെ, മുഖം വൃത്തിയാക്കാൻ റാഡിഷ് പേസ്റ്റ് ഉപയോഗിക്കാം. ഉയർന്ന നാരുകൾ ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും റാഡിഷ് സഹായിക്കും. പ്രമേഹമുള്ളവർക്ക് റാഡിഷ് ധെെര്യമായി കഴിക്കാം. മുള്ളങ്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ചുവന്ന മുള്ളങ്കിയിൽ വിറ്റാമിൻ ഇ, എ, സി, ബി6, കെ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, കാൽസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

Description: Eliminates dryness and acne, reduces the risk of cardiovascular diseases