കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഉട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. നാശനഷ്ടങ്ങളോ പരിക്കോ ഇല്ല എന്നാണ് പ്രാഥമിക വിവരം.
തൃശൂരിലെ പേരുകേട്ട ആനയാണ് ഉട്ടോളി അനന്തന്‍. തലയെടുപ്പില്‍ മുന്‍പന്തിയിലുള്ള ഈ കൊമ്പന് പത്തടിയിലേറെ ഉയരമുണ്ട്. ഏപ്രില്‍ 19 നാണ് ഈ ആനയെ കൊണ്ടംവള്ളി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.
ഉട്ടോളി അനന്തന് പുറമെ ചിറയ്ക്കല്‍ ശ്രീരാം, ബാലുശ്ശേരി അനന്തന്‍ എന്നീ ആനകളും ക്ഷേത്രത്തില്‍ ഉണ്ട്.