വൈദ്യുത സുരക്ഷാ വാരാചരണം; അരിക്കുളം സെക്ഷനില്‍ വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ജാഥ സംഘടിപ്പിച്ചു


അരിക്കുളം: ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് അരിക്കുളം കെ.എസ്.ബി സെക്ഷനില്‍ വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി ഇലക്ടിക്കല്‍ സബ് ഡിവിഷന്‍ തലത്തില്‍ നടത്തിയ സുരക്ഷാ സന്ദേശ വാഹന പ്രചരണത്തിന്റെ ഭാഗമായാണ് അരിക്കുളം സെക്ഷനില്‍ വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ജാഥ സംഘടിപ്പിച്ചത്.

വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളിലും, ഗാര്‍ഹിക വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലും ശ്രദ്ധയോടെ ഇടപെടണമെന്നും വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ കെ.എസ്.ഭ.ബിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

ജാഥയ്ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഹേഷ് കുമാര്‍ സി.കെ നേതൃത്വം നല്‍കി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷന്‍ ഓഫീസ് നമ്പറായ
0496 2695100, 949601767 ലോ വിളിച്ചറിയിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.