വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ചുമായി കോണ്‍ഗ്രസ്‌


കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസിന്റെ  നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്. ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു.

മുരളി തോറോത്ത് അധ്യക്ഷനായി. പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, മാടഞ്ചേരി സത്യനാഥൻ, അജയ് ബോസ്, കെ.വി ശോഭന, മനോജ് പയറ്റുവളപ്പിൽ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, ഷബീർ എളവനക്കണ്ടി, വി.കെ. പ്രമോദ്, രാമകൃഷ്ണൻ കിഴക്കയിൽ, ശ്രീജാറാണി, കെ.വി റീന, പി.പി നാണി, നടേരി ഭാസ്കരൻ, തൻഹീ ർ കൊല്ലം,  സി.പി മോഹനൻ, സി.ഗോപിനാഥ്, പി.പവിത്രൻ, കെ.പി രമേശന്‍, കെ.ടി സിന്ധു, കാര്യാട്ട് ഗോപാലൻ എന്നിവർ സംസാരിച്ചു.