വില്യാപ്പള്ളിയിൽ വീടിന് തീപ്പിടിച്ച് വയോധിക മരിച്ചു


Advertisement

വടകര: വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി കായക്കൂൽ താഴെ കുനി നാരായണി (80) ആണ് മരിച്ചത്. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനൻ്റെ അമ്മയാണ് മരിച്ച നാരായണി.

Advertisement

വീട്ടിന് തീപ്പിടിച്ചപ്പോൾ നാരായണി തനിച്ചായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികൾ വിവരം അറിഞ്ഞത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല.

Advertisement

Summary: elderly women died in Vilyapally house fire