പേരാമ്പ്രയില്‍ ബസ്സ് ഇടിച്ച് വയോധികന് പരിക്ക്; സംഭവം പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍


Advertisement

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികനെ ബസ് ഇടിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരന്‍ ആയ എരവട്ടൂര്‍ കരുവാരക്കുന്നത്ത് ഗോപാലന്‍ നായരെയാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോപാലന്‍ നായര്‍ക്ക് പരിക്കേറ്റു.

Advertisement

കായണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന ഹെവന്‍ എന്ന ബസ്സാണ് തട്ടിയത്. സംഭവം നടന്ന ഉടനെ നാട്ടുകാരും ബസ് ജീവനക്കാരും ഓടിക്കൂടി പരിക്കേറ്റയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

SUMMARY: Elderly man hit by bus at Perambra bus stand. 

Advertisement
Advertisement