മുറികളിൽ രക്തം ചിതറിക്കിടക്കുന്നു; താമരശ്ശേരിയിൽ വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി


Advertisement

താമരശ്ശേരി: വീടിനകത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തിൽ സുധാകരൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ മുറികളില്‍ നിലത്ത് രക്തം ചിതറി കിടക്കുന്നുണ്ട്. മാത്രമല്ല വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്ത് നിന്നും കുറ്റി ഇട്ടിട്ടില്ല.

Advertisement

താമരശ്ശേരി ഡിവൈഎസ്‌പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ഫിംഗർപ്രിൻ്റ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്‌. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement

Description: Elderly man found dead inside house in Thamarassery