പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു
ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രകുളത്തിൽ വീണ് വയോധികൻ മരിച്ചു. പൊയിൽക്കാവ് ബീച്ച് മണന്തല ചന്ദ്രൻ ആണ് മരിച്ചത്. അറുപത്തിയൊമ്പത് വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുഖം കഴുകുന്നതിനിടെ അബദ്ധത്തിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം.
കുളത്തിന് സമീപത്തുണ്ടായിരുന്ന സ്വാമിമാരാണ് ചന്ദ്രൻ കുളത്തിൽ വീണത് കണ്ടത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യമാർ: പരേതയായ വിലാസിനി, അനിത.
മക്കൾ: നിഷാന്ത്,സ്മിത, നിഷ.
മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്
സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.