മരം മുറിക്കാന്‍ കയറി വയോധികന് ദേഹാസ്വാസ്ഥ്യം, മരത്തില്‍ കുടുങ്ങി; രക്ഷപ്പെടുത്തി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന


Advertisement

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയില്‍ മരത്തില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വിക്ടറി ടൈല്‍ ഗോഡൗണില്‍ സമീപത്താണ് സംഭവം.

Advertisement

മരം മുറിക്കാന്‍ കയറിയ മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരത്തില്‍ കുടുങ്ങുകയുമായിരുന്നു.വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.

Advertisement

എ.എസ്.ടി.ഒ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ലാഡര്‍ ഉപയോഗിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ് മരത്തില്‍ കയറി സേനാംഗങ്ങളുടെ സഹായത്തോട് കൂടി സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടില്ല എന്ന് അറിയിച്ചു.

Advertisement

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ബിനീഷ്, ഇ.എം.നിധിപ്രസാദ്, കെ.എം.സനല്‍രാജ്, വി.പി.രജീഷ്, കെ.നിതിന്‍രാജ്, ഹോം ഗാര്‍ഡ് കെ.സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു.

Summary: Elderly fell ill after cutting a tree and got stuck in the tree; Rescued by the fire brigade of Koyilandy