വയോജന സൗഹൃദ ഗ്രാമ പഞ്ചായത്താവാന്‍ ഒരുങ്ങി മൂടാടി; വയോജന അയൽകൂട്ടങ്ങളും ക്ലബുകളും 20നകം രൂപീകരിക്കാൻ തീരുമാനം


മൂടാടി: കേരള പഞ്ചായത്ത് അസോസിയേഷനും കിലയും ചേർന്ന് തയ്യാറാക്കുന്ന വയോജന സൗഹ്യദ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

അയൽസഭ കൺവീനർമാർ, എ.ഡി.എസ് ഭാരവാഹികൾ, അംഗനവാടി ആശവർക്കർമാർ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ എം.പി അഖില സ്വാഗതം പറഞ്ഞു. കെ.ടി രാധാക്യഷ്ണൻ മാസ്റ്റർ വിഷയാവതരണം നടത്തി. സെക്രട്ടറി എം.ഗിരീഷ് നന്ദി പറഞ്ഞു. വയോജന അയൽ കൂട്ടങ്ങളും ക്ലബുകളും നവംബര്‍ 20നകം രൂപീകരിക്കാൻ ശില്പശാലയില്‍ തീരുമാനമായി.