പൊതുജനങ്ങള്‍ക്കായി ഫിസിയോതെറാപ്പി ശില്പശാലയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവര്‍ത്തകയുമായ കെ. കെ. ഹാഫിസ ശില്പശാല ഉദ്ഘാടനം ചെയ്തു.


ലൈബ്രറി ഖജാന്‍ജി കെ.എന്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയോജന വേദി കണ്‍വീനര്‍ പി. രാജന്‍, കെ. ധനീഷ്, ലൈബ്രറി പ്രസിഡന്റ് എന്‍.എം. നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍, കെ.ജയന്തി, കെ. റീന, ടി.എം. ഷീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫിസിയോതെറാപ്പിസ്റ്റ് പൊതുജനങ്ങള്‍ക്ക് ഫിസിയോതെറാപ്പി പരിശീലനം നല്‍കി.

Summary: Elateri Arun Library organized a physiotherapy workshop under the leadership of Vyojana Vedi.