സൈനിക സംഗമം സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി : സൈനിക സംഗമം സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് മുന്‍ എം.എല്‍.എ. പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എന്‍.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് പിചാത്തപ്പന്‍ മാസ്റ്റര്‍, ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍, കെ. ദാമോദരന്‍ മാസ്റ്റര്‍, സുരക്ഷാ പാലിയേറ്റീവ് സെക്രട്ടറി പി.കെ. ശങ്കരന്‍, ആശ്വാസം പാലിയേറ്റീവ് അംഗം ടി. വിജയന്‍, വി.കെ. ദീപ , എന്‍.വി. ദാമോദരന്‍ നായര്‍, തോട്യാടത്ത് ചന്ദ്രന്‍, തിരുമംഗലത്ത് ദാമോദരന്‍, മഹേഷ്, കെ. ജയന്തി, ടി.എം. ഷീജ എന്നിവര്‍ സംസാരിച്ചു.