‘ആധുനിക മലയാളിയുടെ ചിന്തകളെയും ജീവിതവീക്ഷണത്തെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന്‍ സമകാലിക മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല’; എം.ടിയുടെ ഓര്‍മ്മകളില്‍ എളാട്ടേരി അരുണ്‍ ലൈബ്രറി
കൊയിലാണ്ടി: എം.ടിയുടെ വിയോഗത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. ലൈബ്രറി പ്രസിഡന്റ് എന്‍.എം.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുരോഗമന കലാസാഹിത്യ സംഘം മേഖല ഭാരവാഹിയും പത്രപ്രവര്‍ത്തകനുമായ എ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, കെ.എം ബാലകൃഷ്ണന്‍ ,വനിത വേദി പ്രസിഡണ്ട് കെ. റീന ,കെ. ജയന്തി, കെ.ദാമോദരന്‍, ടി.എം. ഷീജ, കെ. ധനീഷ്, എന്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു .