ക്വാന്‍ കി ഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച് ഇലാഹിയ കോളേജ് വിദ്യാര്‍ത്ഥി; മൂന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി അനിരുദ്ധ്
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ വരണാസിയില്‍ വച്ച് നടന്ന ക്വാന്‍ കി ഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി അനിരുദ്ധ്. ഇന്നലെ നടന്ന മത്സരത്തില്‍ 61 കിലോ വിഭാഗത്തിലാണ് അനിരുദ്ധ് മത്സരിച്ചത്.
പേരാമ്പ്രയിലെ ബി.എം എ മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബ്ബില്‍ റസാഖ് അഹമ്മദിന്റെ കീഴില്‍ നാല് വര്‍ഷത്തോളമായി കിക്ക് ബോക്‌സിംങിലും, ക്വാന്‍ കി ഡോയിലും പരിശീലിക്കുന്നുണ്ട്. പ്ലസ് വണ്‍ ക്ലാസ് മുതല്‍ മത്സരത്തില്‍ പങ്കൈടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് അനിരുദ്ധ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇലാഹിയ കോളേജില്‍ മൂന്നാം വര്‍ഷ ബി.സി എ വിദ്യാര്‍ത്ഥിയാണ് അനിരുദ്ധ്. പേരാമ്പ്ര വളയംകണ്ടം സ്വദേശികളായ രാമദാസ്, കവിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ അഭിമന്യു. കിക്ക്‌ബോക്‌സിംങ്ങില്‍ സഹോദരന്‍ അഭിമന്യവും ദേശീയതലത്തില്‍ മത്സരിച്ചിരുന്നു.