നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു


അരിക്കുളം: ആഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന (നീറ്റ് ) പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കാരയാട് ഏക്കാട്ടൂര്‍ സ്വദേശികളായ ഹിബ ഫെബിന്‍ പുതിയേടത്ത്, ഫാത്തിമ.വി.കെ എന്നിവരെ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂര്‍ 150 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചത്.

പ്ലസ്ടു പരീക്ഷ എഴുതി ആദ്യ ശ്രമത്തില്‍ തന്നെ മികച്ച വിജയമാണ് ഹിബ ഫെബിന്‍ നേടിയത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചാണ് ഫാത്തിമയുടെ നേട്ടം. കോട്ടൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ പുതിയേടത്ത് അബ്ദുള്‍ നാസറിന്റെയും താഹിറയുടെയും മകളാണ് ഹിബ ഫെബിന്‍. പരേതനായ കേളോത്ത് മീത്തല്‍ അബ്ദുള്‍ സലാമിന്റെയും സൗദയുടെയും മകളാണ് ഫാത്തിമ.വി.കെ.

ഇരുവര്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ കെ അഷറഫ് മാസ്റ്റര്‍ ഉപഹാരം നല്‍കി. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ.കെ.കോയക്കുട്ടി, അനസ് കാരയാട്, പി.എം.മോഹനന്‍, പി.എം.അശോകന്‍, എ.വി.കുഞ്ഞഹമ്മദ്, നൗഫല്‍ ചാത്തോത്ത് എന്നിവര്‍ പങ്കെടുത്തു.