കുന്ദമംഗലത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം


Advertisement

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസിയയുടെയും മകന്‍ മുഹമ്മദ് നിജാസ് ആണ് മരിച്ചത്.

Advertisement

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീടിനോട് ചേര്‍ന്നുള്ള ആള്‍മറ ഇല്ലാത്ത കിണറ്റില്‍ വീണാണ് അപകടം ഉണ്ടായത്. പെരിങ്ങൊളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് നിജാസ്.

Advertisement
Advertisement