‘കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനെതിരെ നടക്കുന്നത് ക്രൂരമായ നടപടി; എടക്കുളം കുട്ടികൃഷ്ണന്‍ അനുസ്മരണ വേദിയില്‍ ഡോ.ടി.എസ് ശ്യാംകുമാർ
കൊയിലാണ്ടി: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനെതിരെ തന്ത്രിമാർ നടത്തുന്ന നടപടി ക്രൂരമായ ഹിംസയാണന്നും ക്ഷേത്ര പ്രവേശനത്തിനെതിരെ പടനയിച്ചവരുടെ പിൻഗാമികളാണന്നും ഡോ. ടി.എസ് ശ്യാം കുമാർ. പൊയിൽക്കാവിൽ മുൻ നക്സലൈറ്റ് നേതാവ് എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി കുട്ടികൃഷ്ണന്‍ അനുസ്മരണ സമിതി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരകായപ്രവേഗം നടത്തുന്ന സനാതനം’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തില്‍ ജാതിഹിംസ അതി ക്രൂരമാണെന്നും ജനാധിപത്യ വികാസത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വി.എ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എ.സുരേഷ്, എൻ.വി ബാലകൃഷ്ണൻ വിജയരാഘവൻ ചേരിയ എന്നിവർ സംസാരിച്ചു. വൈകീട്ട് 3മണിക്ക് പൊയില്‍ക്കാവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Description: Edakulam Kuttikrishnan Memorial Program