തടി കുറയ്ക്കാനായി നട്സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത നാല് കാര്യങ്ങള്‍


ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം നിര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷകഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാന്‍ ശ്രമിക്കുക. എന്നാല്‍ തടികുറയ്ക്കുവാനായി സ്വയം തീരുമാനിച്ച് എടുക്കുന്ന ഡയറ്റ് രീതികളില്‍ അമിതവണ്ണത്തിന് ഇടയാക്കാറുണ്ട്. അതേ പോലെ വെറും വയറ്റില്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്.

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.

തേന്‍-നാരങ്ങ വെള്ളം

ശരീരത്തിലെ കൊഴുപ്പ് കളയാല്‍ നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്ന പതിവുണ്ട് പലര്‍ക്കും എന്നാല്‍ ഇത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ദിവസവും തേനും നാരങ്ങവെള്ളവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. തേനിന് പഞ്ചസാരയെക്കാള്‍ കൂടുതല്‍ കലോറിയും ഗ്ലൈസെമിക് ഇന്‍ഡക്‌സും കൂടുതലാണ്.


ചായയും കാപ്പിയും

ഒഴിഞ്ഞ വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കുക വഴി ഇത് ദഹനക്കുറവിനും വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

കൂടാതെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോര്‍മോണ്‍ അളവ് കൂട്ടും.

പഴങ്ങള്‍

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് പഴങ്ങള്‍. എന്നാല്‍ മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങള്‍ വളരെ വേഗത്തില്‍ ദഹിക്കും. രാവിലെ ഭക്ഷണമായി പഴങ്ങള്‍ കഴിച്ചാല്‍ പെട്ടന്ന് തന്നെ വിശക്കാനും കാരണമാകും.

മധുരഭക്ഷണങ്ങള്‍

വെറും വയറ്റില്‍ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദോഷം ചെയ്യും. മധുരമുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. കൂടാതെ പെട്ടന്ന് തന്നെ വിശക്കാനും ഇത് കാരണമാകും.

നട്‌സ്

നട്‌സ് കഴിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും തടി കൂട്ടാന്‍ ശ്രമിക്കുന്നവരായാലും നട്‌സ് കഴിക്കാറുണ്ട്. എന്നാല്‍, രാത്രി സമയത്ത് നട്‌സ് കഴിക്കുന്നത് അത്ര നല്ലതല്ല. നട്‌സില്‍ കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ രാത്രിയില്‍ നമ്മള്‍ കിടക്കുന്നതിന് മുന്‍പ് നട്‌സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ലപോലെ എനര്‍ജി അടങ്ങിയിരിക്കുന്ന നട്‌സ് ആണ് കഴിക്കുന്നതെങ്കില്‍ ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് പ്രധാന കാരണമാകുന്നു. ഇത് വയര്‍ കൂടുന്നതിനും തടി ഒട്ടും കുറയാതെ ഇരിക്കുന്നതിനും കാരണമാകും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ നട്‌സ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ജ്യൂസ്

രാത്രിയില്‍ ജ്യൂസ് മാത്രം കഴിച്ച് ഡയറ്റ് എടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരവണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. രാത്രിയില്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലേയ്ക്ക് അമിതമായി മധുരം എത്തുന്നതിനും അതിലൂടെ പഞ്ചസ്സാരയുടെ അളവ് കൂടാനും കൊഴുപ്പ് കൂടാനും കാരണമാകുന്നു.

സാധാരണ പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ജ്യൂസ് ആക്കുമ്പോള്‍ ഇതിലെ നാരുകളുടെ സാന്നിധ്യം ഇല്ലാതാകുന്നു. ഇത് ശരീരത്തിലേയ്ക്ക് വളരെ പെട്ടെന്ന് തന്നെ മധുരം എത്തുന്നതിനും ഇത് ഫാറ്റ് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, രാത്രികാലങ്ങളില്‍ ജ്യൂസ് കുടിക്കാതിരിക്കുന്നതാണ് നല്ലത്.