തണുപ്പ് കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നട്‌സ് കഴിക്കൂ.. ഗുണങ്ങള്‍ പലത്, അറിയാം വിശദമായി
ഈ തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടു പോകുമ്പോള്‍ നമ്മള്‍ സ്‌കിന്‍ നന്നായി സംരക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണ ക്രമീകരണവും. ശരീരം ഊര്‍ത്വസ്വലതയോടെ നിലനില്‍ക്കാന്‍ ഭക്ഷത്തോളം പ്രധാനപ്പെട്ടതായി മറ്റൊന്നുമുണ്ടാകില്ല.
വല്ലാതെ താണുപോകുന്ന അന്തരീക്ഷോഷ്മാവാണ് പലയിടത്തും ഉള്ളത്. ഈ സമയത്ത് നമുക്ക് വിശപ്പേറുന്നത് സാധാരണയാണ്. ശരീരത്തിന് കലോറി സംഭരിയ്ക്കാനുളള കാരണം കൊണ്ടുകൂടിയാണ് ഇത് സംഭവിയ്ക്കുന്നത്. ഇതിനാല്‍ തന്നെ അനാരോഗ്യകരവും അമിതവുമായി ഭക്ഷണം കഴിയ്ക്കാന്‍ സാധ്യത വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
നട്‌സ്
ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതില്‍ നട്‌സ് പ്രധാന പങ്കുവബിക്കുന്നു. തണുപ്പുകാലങ്ങളില്‍ ഉണ്ടാവുന്ന അമിതമായ വിശപ്പ് ശരീരത്തില്‍ പെട്ടെന്ന് കൊഴുപ്പ് ഉണ്ടാവാന്‍ കാരണമാവുന്നു. എന്നാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. നട്സ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് കലോറിയെ പെട്ടെന്ന് ഊര്‍ജമാക്കി മാറ്റുന്നു. ഇതിനാല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നില്ല.
ചര്‍മ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവും
മഞ്ഞുകാലത്ത് നമ്മുടെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം പ്രശ്നം നേരിടുന്നത് സാധാരണയാണ്. ചര്‍മ്മം വരണ്ടുപോകുന്നതോടൊപ്പം തന്നെ മുടിയിലും മാറ്റ ംസംഭവിക്കുന്നു. പലര്‍ക്കും തണുപ്പുകാലങ്ങളിലും മുടികൊഴിച്ചിലുകള്‍ ഉണ്ടാകുന്നു.
വൈറ്റമിന്‍ ഇ ബദാം, വാള്‍നട്സ് എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഇ എന്നത്. ഇതിനാല്‍ തന്നെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് നട്സ്. ഇതിലെ പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിനും ബ്രെയിന്‍ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നവയാണ് ഇവ. മഞ്ഞുകാലത്ത് മടി കൂടാതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നവ.
കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം എല്ലുസംബന്ധമായ വേദനകളും വാതസംബന്ധമായ പ്രശ്നങ്ങളുമെല്ലാം അകറ്റാന്‍ സഹായിക്കുന്നു. പൊതുവേ ഇത്തരം പ്രശ്നങ്ങള്‍ അധികമാകുന്ന കാലമാണ് തണുപ്പുള്ള മഴക്കാലവും മഞ്ഞുകാലവുമെല്ലാം. ഇതുപോലെ അലര്‍ജി പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കാനും നട്സിന് സാധിക്കുന്നു.
[mid5]