മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തോ ? എങ്കിലിതാ വീട്ടില്‍ തന്നെയുണ്ട് നാടന്‍വഴികള്‍
മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇനി അല്‍പം നാടന്‍ വഴികള്‍ ശ്രമിച്ച് നോക്കിയാലോ. പാര്‍ലറില്‍ ചിലവാക്കുന്ന പൈസയുടെ പകുതി പോലും ഇല്ലാതെ എളുപ്പത്തില്‍ മുഖകാന്തി വര്‍ധിപ്പിക്കാന്‍ പറ്റുന്ന നിരവധി മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്.
എന്നാല്‍ മറ്റ് അസുഖങ്ങളോ, ചര്‍മ രോഗങ്ങളോ ഉള്ളവര്‍ സൗന്ദര്യസൗരക്ഷണത്തിനായി എല്ലാം പരീക്ഷിച്ച് നോക്കരുത്. കൃത്യമായി ഡോക്ടറുടെ പക്കല്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വാങ്ങി വേണം ഫെയ്‌സ്പാക്കുകള്‍ പോലുള്ളവ പരീക്ഷിക്കാന്‍.
വെയിലേറ്റ് കരിവാളിച്ചവര്‍ക്കും മുഖകാന്തി നഷ്ടപ്പെട്ട് വിഷമിക്കുന്നവര്‍ക്കുമിതാ എളുപ്പത്തില്‍ ചെയ്യാനാവുന്ന നാടന്‍ വഴികള്‍
*തേനും തൈരും ചേര്‍ത്ത ഫെയ്‌സ് പാക്ക് മുഖകാന്തിക്ക് മികച്ചതാണ്. വെയിലേറ്റ് മുഖം കരുവാളിച്ചാല്‍ ഈ ഫെയ്‌സ്പാക്ക് മുഖത്തിട്ട് അല്‍പനേരത്തിന് ശേഷം കഴുകികളയാം.
*ചെറുപയര്‍ പൊടിയും തൈരും തുല്യ അളവില്‍ എടുത്ത് മുഖത്ത് പുരട്ടി. അഞ്ച് മിനിട്ട് കൈവിരല്‍ കൊണ്ട് മസാജ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകുക.
*ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും മിക്‌സ് ചെയ്ത് മഉഖത്ത് പുരട്ടാം.
*ഓട്‌സ്, വെളിച്ചെണ്ണ, പഞ്ചസാര ഇവ നന്നായി മിക്‌സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ സ്‌ക്രബ് ഉപയോഗിച്ചാല്‍ മുഖം കൂടുതല്‍ തിളങ്ങും.
*ഐസ് ക്യൂബുകള്‍ ഒരു തൂവാലയില്‍ പൊതിഞ്ഞ ശേഷം മുഖത്തും കണ്ണിനും കണ്‍പോളകളിലും പതിയ ഉരസുക. ഇത്തരത്തില്‍ ദിവസവും ചെയ്യുന്നത് ചര്‍മത്തിന് ബലവും തിളക്കവും നല്‍കും.
Description: Easy home remedies to make your face glow