ഷുഗര്‍ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അറിയാം


ളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയില്‍ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിര്‍ന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേര്‍ക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രമേഹം ഉള്ളപ്പോള്‍ ശരീരത്തിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവിലേക്ക് നയിക്കുന്നു.

ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്: രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നും.

അണുബാധ: രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇതുമൂലം അടിക്കടിയുള്ള അണുബാധയുണ്ടാകാം.

വിശപ്പും ദാഹവും: അമിതമായ വിശപ്പും ദാഹവും പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

മങ്ങിയ കാഴ്ച: മങ്ങിയ കാഴ്ച, ഞരമ്പുകള്‍ക്ക് ക്ഷതം തുടങ്ങിയവയും ലക്ഷണങ്ങളാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍: രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ചര്‍മ്മം വരണ്ടതാക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക: മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്റെ സൂചനയാകാം.

അകാരണമായി മെലിയുക: അകാരണമായി ശരീരഭാരം കുറയുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ ലക്ഷണമാകാം.

അമിത ക്ഷീണം: അമിതമായ ക്ഷീണം പ്രമേഹത്തിന്റെ സൂചനയാകാം.