ചെങ്ങോട്ടുകാവിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി കടലാസ് രഹിത ഡിജിറ്റല്‍ സംവിധാനം; ഇ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് പദ്ധതി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.
ഈ-ഹെല്‍ത്ത് പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.പി.പ്രമോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ബിന്ദു മുതിരകണ്ടത്തില്‍, ബേബി സുന്ദര്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജൂബീഷ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി കെ.ഗീതാനന്ദന്‍, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. ഡോ.ഷബ്‌ന, ഡോ. അഖില്‍ എന്നിവര്‍ സംസാരിച്ചു.