“ഇന്ത്യയെ മതരാഷ്ട്രമാക്കരുത് “: ഡി വൈ എഫ് ഐ സെക്കുലർ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് തിരുവങ്ങൂരിൽ ആവശോജ്ജ്വല സ്വീകരണം
തിരുവങ്ങൂര്‍: ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് തിരുവങ്ങൂരിൽ ആവശോജ്ജ്വലമായ സ്വീകരണം. “ഇന്ത്യയെ മതരാഷ്ട്രമാക്കരുത്” എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരാണാര്‍ത്ഥം സംഘടിപ്പിച്ച ജാഥയില്‍ നിരവധി പേരാണ് പങ്കെടുത്തത്.
സ്വീകരണ പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ , ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, സി.പി.ഐ.എം കാപ്പാട് എൽ സി സിക്രട്ടറി എം.നൗഫൽ എന്നിവർ ജാഥയെ സ്വീകരിച്ചു.
കൺവീനർ രജീഷ് കുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ അഡ്വ. എൽ ജി ലിജീഷ്, വൈസ് ക്യാപ്റ്റൻ കെ.അരുൺ, മാനേജർ നീതു എം.വി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.നൗഫൽ സ്വാഗതം പറഞ്ഞു.