ഇന്ധന വില കുതിച്ചുയരുന്നതെങ്ങോട്ട്; കൊയിലാണ്ടിയില്‍ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ കൊയിലാണ്ടിയില്‍ ശക്തമായ പ്രതിഷേധം. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫര്‍ഹാന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ദിനൂപ്, റിബിന്‍കൃഷ്ണ, അജീഷ്, അഭിനീഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ അനുഷ നന്ദിയും പറഞ്ഞു.