കൂത്തുപറമ്പ് രക്തസാക്ഷിദിനം; പേരാമ്പ്രയില്‍ യുവജന റാലിയും പൊതുസമ്മേളനവുമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി


പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ പാലേരിയില്‍ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി. പൊതു സമ്മേളനം കെ എം രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം.എം ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, ട്രഷറര്‍ ആദിത്യ സുകുമാരന്‍, സി.കെ രൂപേഷ് എന്നിവര്‍ സംസാരിച്ചു.

കിരണ്‍ ബാബു സ്വാഗതവും ആര്‍. സിദ്ധാര്‍ത്ഥ് നന്ദിയും പറഞ്ഞു. യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍ മാര്‍ച്ച് നടത്തി. യൂണിറ്റുകളില്‍ പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍ എന്നിവ സംഘടിപ്പിച്ചു ആര്‍. ബിനില്‍ രാജ്, അതുല്‍ ദാസ്, കെ.കെ അമല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നേതൃത്വം നല്‍കി.