ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു


പയ്യോളി: ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പ്രകാശനം ചെയ്തു. മെയ് 28, 29 തിയ്യതികളിലായാണ് കലോത്സവം നടക്കുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജുവാണ് കലോത്സവത്തിന്റെ പേര് പ്രകാശനം ചെയ്തത്. ലാൽകില എന്നാണ് കലോത്സവത്തിന്റെ പേര്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി, അജയ് ഘോഷ്, ട്രഷറർ എ.കെ.വൈശാഖ്‌, ജോയിന്റ് സെക്രട്ടറി വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു. പയ്യോളി ബ്ലോക്കിലെ 11 മേഖലകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.