യുവതയെ ഇല്ലാതാക്കുന്ന ലഹരിക്കെതിരെ ശക്തമായി പോരാടും; പൊയില്‍ക്കാവില്‍ ജാഗ്രത പരേഡ് നടത്തി ഡി.വൈ.എഫ്.ഐ
ചെങ്ങോട്ട്കാവ്: ലഹരിക്കെതിരെ പൊയില്‍ക്കാവില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. ചേലിയ മുണ്ട്യടി മുക്ക് മുതല്‍ മുത്തുബസാര്‍ വരെ നടത്തിയ ജാഗ്രത പരേഡ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ യൂണിറ്റ് തലങ്ങളില്‍ ബഹുജന പങ്കാളിത്വത്തോടെ ജാഗ്രതാ സമിതികള്‍ സ്ഥാപിക്കുമെന്നും, യുവതയെ ഇല്ലാതാക്കുന്ന ലഹരി വ്യാപനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത തരത്തില്‍ പ്രതികരണവും പ്രധിഷേധവുമുണ്ടാകുമെന്നും യോഗത്തില്‍ അറിയിച്ചു.
മേഖല സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതവും മേഖല പ്രസിഡന്റ് സി പി ആദര്‍ശ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ബിജീഷ് എന്നിവര്‍ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞാ സ്വാതി ചൊല്ലി. ചേലിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സന നന്ദിയും അറിയിച്ചു.