ഡി.വൈ.എഫ്.ഐ മണ്‍സൂണ്‍ ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ്; പയ്യോളി ബ്ലോക്ക് കമ്മിറ്റി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു


പയ്യോളി: ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

മുചുകുന്ന് കൃഷ്ണപ്പിള്ള മന്ദിരത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. അനൂപ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. മുചുകുന്ന് മേഖലാ പ്രസിഡന്റ് അരുണ്‍നാഥ് സ്വാഗതം പറഞ്ഞ യോഗത്തില്‍ മേഖലാ സെക്രട്ടറി സനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ട്രഷറര്‍ എ.കെ വൈശാഖ് സംസാരിച്ചു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി പി. അനൂപ് ചെയര്‍മാനും സനീഷ് കണ്‍വീനറും പി.രാജന്‍ ട്രഷററുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.