ലഹരിമാഫിയയ്‌ക്കെതിരെ ഒന്നിച്ച് പോരാടാം; മൊടക്കല്ലൂരില്‍ ജാഗ്രത പരേഡുമായി ഡിവൈഎഫ്‌ഐ
അത്തോളി: ലഹരിക്കെതിരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ മൊടക്കല്ലൂര്‍ മേഖലാ കമ്മിറ്റി. പരിപാടി സിപിഐഎം മൊടക്കല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മുരളി മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആലിന്‍ ചുവടുനിന്നും ആരംഭിച്ച് കോടശ്ശേരി വരെ നടന്ന ജാഗ്രത പരേഡില്‍ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു.
സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സജില്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഖില്‍ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, മുരളിമാസ്റ്റര്‍, ബിന്ദു മഠത്തില്‍, ശകുന്തള തോരായി. എന്നിവര്‍ സംസാരിച്ചു.