പരീക്ഷകളിലെ മികച്ച വിജയം; വിദ്യാർത്ഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റ്


Advertisement

എളാട്ടേരി: ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. എൽഎസ്എസ്, യുഎസ്എസ് വിജയികളെയും എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയുമാണ് ആദരിച്ചത്. കേരള പാഠപുസ്തക രചന സമിതി അംഗവുംകെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിജു ഡി കെ ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങിൽ ധനീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് മെമ്പർ ജുബീഷ് ഇ.കെ നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ജയന്തി ടീച്ചർ, നിതിൻ ശ്രീധരൻ നായർ, വിജയൻ ടി, മോഹനൻ പി.കെ എന്നിവർ സംസാരിച്ചു. അരുൺ കെ പി സ്വാഗതവും അരുൺലാൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement