ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചേരിയില്‍ വെച്ച് സംഘടിപ്പിച്ചു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ജൂലൈ 13, 14 തിയ്യതികളിലായി സംഘടിപ്പിച്ച പഠനക്യാമ്പ് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി കൊളക്കാട് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വിഷയങ്ങളിലായി പി.സി ഷൈജു, സി. അശ്വനിദേവ്, എല്‍.ജി ലിജീഷ്, അജിത് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.

വിവിധ മേഖലകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 140 പ്രതിനികള്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ് സംഘടനാ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.പി ബബീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. പി.വി അനുഷ, ദിനൂപ് സി.കെ, നവതേജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി. ബിജോയ് സ്വാഗതം പറഞ്ഞു.

ഇന്ത്യന്‍ വിപ്ലവപാതയെക്കുറിച്ച് സി. അശ്വനീ ദേവ്, സംഘടനയും സംഘാടനത്തെയും കുറിച്ച് ഡി.വൈ.ഫെ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ക്ലാസെടുത്തു. പുതിയ കാലത്തെ വ്യക്തിത്വങ്ങള്‍ -വിഷയത്തില്‍ അജിത് മാഷ് കുറുവങ്ങാടും മാധ്യമനുണകളുടെ രാഷ്ട്രീയം-എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് ക്ലാസെടുത്തു.