ബിജെപി രാഷ്‌ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുര്‍മു
ഡൽഹി: ആകാംഷകൾക്കൊടുവിൽ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ ഝാര്‍ഖണ്ട് ഗവര്‍ണ്ണര്‍ ദ്രൗപതി മുര്‍മുവാ ണ് സ്ഥാനാര്‍ത്ഥി.
നീണ്ട ചർച്ചകൾക്കൊടുവിലാണ് മുർമുവിനെ തിരഞ്ഞെടുത്തത്. 20 പേരുകള്‍ വന്നതിൽ നിന്ന് ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഒഡീഷ മുന്‍ മന്ത്രിയാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മു. മികച്ച എം എല്‍ എ യ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ദ്രൗപതി മുര്‍മു. 2015 മെയ് 18 മുതല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണ്ണറാണ്.