മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. പെട്ടെന്ന് കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോഴായിരുന്നു അപകടം നടന്നത്. ഷഫീഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകനാണ്.ഷഫീഖ്. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍.