ജീവിത ചിത്രങ്ങള്‍ നേരിട്ട് കാന്‍വാസുകളിലേക്ക് പകര്‍ത്തി കലാകാരന്മാര്‍; കാപ്പാടെ പോസ്റ്റ് ഇന്‍വിസിബിള്‍ ചിത്രപ്രദര്‍ശനം സമാപിച്ചു


കാപ്പാട്: കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദര്‍ശനം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേമഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് നിർവഹിച്ചു. കേരളം കര്‍ണ്ണാടക തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ സങ്കേതങ്ങളില്‍ ചിത്രരചനയിലേര്‍പ്പെടുന്ന മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനത്തിന് ഏറെ സ്വീകാര്യതയാണ് കാഴ്ചക്കാരില്‍ നിന്നും ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് കടലിനോട് മുഖമായി നില്‍ക്കുന്ന സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ രാവിലെ 11 മണി മുതല്‍ രാത്രി 9 വരെയുള്ള പ്രദര്‍ശനത്തില്‍ സഞ്ചാരികളായ ആയിരക്കണക്കിനു പേര്‍ സന്ദര്‍ശകരായി. ചിത്രകല കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി നാട്ടുഗാലറികള്‍ എന്ന പേരില്‍ തെരുവ് പ്രദര്‍ശനങ്ങള്‍ നടത്തിയതിന്റെ തുടര്‍ച്ചയാണ് കാഴ്ച്ചക്കാര്‍ കുടുംബസമേതം വിനോദത്തിനായി എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊരുക്കുന്ന ചിത്രപ്രദര്‍ശനങ്ങളെന്ന് ക്യുറേറ്റര്‍ കൂടിയായ ഡോ. ലാല്‍ രഞ്ജിത് പറഞ്ഞു.

മെയ് 22 കാപ്പാട് പാര്‍ക്കില്‍ ആറ് ചിത്രകാരന്മാരുടെ ലൈവ് പെയിന്റിംഗ് സെഷനുകള്‍ നടന്നു. പ്രശസ്ത വാട്ടര്‍ കളര്‍ ആര്‍ടിസ്റ്റും ശില്പിയുമായ ബി ടി കെ ആശോക് കാപ്പാടിന്റെ കടല്‍ ജീവിതത്തെ കാന്‍വാസില്‍ പകര്‍ത്തി ലൈവ് പെയിന്റിംഗ് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ വിപിന്‍ ദാസ് കണ്ണൂര്‍, ജൈന്‍ കോഴിക്കോട്, അസീസ് അസി, സുരേഷ് ഉണ്ണി, എന്നിവര്‍ ലൈവ് പെയിന്റിംഗുകള്‍ ചെയ്തത് സഞ്ചാരികളില്‍ ആവേശം പകര്‍ന്നു.

കോണ്‍ണ്ടപെററി, അബ്‌സടാക്റ്റ്, സറിയലിസ്റ്റിക്, അള്‍ട്രാ റിയലിസ്റ്റിക് ,മ്യൂറല്‍ ശൈലികളില്‍ തീര്‍ത്ത നാല്‍പത് ഏഴ് പെയിന്റിംഗുകള്‍ സ്വന്തമാക്കാന്‍ ആര്‍ട് ബയേഴ്‌സ് എത്തുന്നു എന്നതും പോസ്റ്റ് ഇന്‍വിസിബിള്‍ എന്ന ചിത്രപ്രദര്‍ശനത്തെ വ്യത്യസ്തമാക്കി

വീരഞ്ചേരി അരവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സര്‍വശ്രീ ബി ടി കെ അശോക് , രാധാക്യഷ്ണന്‍, പ്രശാന്ത് എന്നിവര്‍ ആശംസകളറിയച്ച ചടങ്ങില്‍ ക്യുറേറ്റര്‍ ഡോ.ലാല്‍ സ്വാഗതവും കോഡിനേറ്റര്‍ മനോജ് തയ്യിലൂട്ടേരി നന്ദിയും പറഞ്ഞു.

പോസ്റ്റ് ഇന്‍വിസിബിള്‍ തുടര്‍ പരിപാടികളായി ഊട്ടി, ഗോവ എന്നിവിടങ്ങളിലെ പ്രദര്‍ശനത്തിന്റെ കണ്‍സപ്റ്റ് കോഡിനേറ്റര്‍ സന്തോഷ് പന്തലായിനി അവതരിപ്പിച്ചു. പ്രദര്‍ശനത്തിനിടയില്‍ മെയ് 20ന് ബുദ്ധിയുടെ കാലത്തെ ചിത്രകല എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ച ശ്രദ്ധേയമായി പ്രശസ്ത ക്യുറേറ്റരായ ശീകാന്ത് നെട്ടൂര്‍ നയിച്ച ചര്‍ച്ചയില്‍ യു.കെ രാഘവന്‍ മാസ്റ്റര്‍, അഭിലാഷ് തിരുവോത്ത്, ദിലീപ് കീഴൂര്‍, സായ് പ്രസാദ് ചിത്രകൂടം അവിനാഷ് മാത്യു കൊച്ചി ,പ്രതാപന്‍ജി കൊച്ചി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

പ്രദര്‍ശനത്തില്‍ വര്‍ഗീസ് കളത്തില്‍, ഗോവിന്ദന്‍ കണ്ണപുരം, ശ്രീകാന്ത് നെട്ടൂര്‍ , അവിനാഷ് മാത്യു , ബിജി ഭാസ്‌കര്‍ , പ്രശാന്ത് ഒളവിലം ,പ്രഭ കുമാര്‍ , ഡോ.ലാല്‍ രഞ്ജിത്,ജോസ് മാര്‍ട്ടിന്‍ ,ദിലീപ് കീഴൂര്‍, രമേഷ് കോവുമ്മല്‍ ,സായിപ്രസാദ് ചിത്രകൂടം കേണല്‍ സുരേശന്‍ , നന്ദന്‍ ,ഹരിണി ടിപാനി, സംഗീത രവികുമാര്‍ ,ധന്യ രഘുവരന്‍,സുരേഷ് ഉണ്ണി, വിപിന്‍ ദാസ് ,കവിത ബാലകൃഷ്ണന്‍, ജ്യോതി ,അഭിലാഷ് ചിത്രമൂല, രാഗിഷ കുറ്റിപ്പുറത്ത് രത്‌ന വല്ലി കാര്‍ത്തിക ,രാധാകൃഷ്ണന്‍, സംഗീത രവികുമാര്‍ , രാജീവന്‍ കെ സി, ശ്രീജേഷ് ശ്രീതിലകം അനുപമ, അക് ഷര്‍ ഉള്‍പ്പെടെ പ്രമുഖ ചിത്രകാരന്മാര്‍ പങ്കെടുത്തു.