ചികിത്സയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ദാരുണമരണം, ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല
കൊയിലാണ്ടി: കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ചികിത്സയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന ദാരുണമായി കൊല്ലപ്പെട്ടത്.
കാലില്‍ മുറിവേറ്റ് ചികിത്സയ്ക്കായി പോലീസാണ് പ്രതി സാംദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. ആദ്യം മുറിയുടെ വാതിലിനരികിലുണ്ടായിരുന്ന ബന്ധുവിനെ ചവിട്ടി. പിന്നീട് കത്രിക കൈക്കലാക്കി തടയാന്‍ശ്രമിച്ച പോലീസുകാരെയും മറ്റൊരു നാട്ടുകാരനെയും കുത്തിവീഴ്ത്തി. ഇതിനിടെ ഡോക്ടര്‍മാരും മറ്റുള്ളവരും ഒരുമുറിയില്‍ കയറി. എന്നാല്‍ കൊല്ലപ്പെട്ട വന്ദനാദാസ് ഇയാളുടെ കണ്മുന്നില്‍പ്പെട്ടു. തുടര്‍ന്നാണ് വനിതാ ഡോക്ടറെ ഇയാള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.
പ്രതിഷേധ ജ്വാലയക്ക് നോർത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി, നടേരിഭാസ്ക്കരൻ, വി.ടി സുരേന്ദ്രൻ, അഡ്വ. പി.ടി ഉമേന്ദ്രൻ., ടി.പി കൃ ഷണൻ., കൗൺസിലർജിഷ പുതിയേടത്ത്, കെ.കെ ഉണ്ണികൃണൻ, പി.കെ പുരുഷോത്തമൻ, പി.പി നാണി, ഉസ്മാൻ, വിനോദ് വിയ്യൂർ, റീജ കെ.വി, വിജയൻ, ഉണ്ണി പാഞ്ഞാട്ട്, പ്രഭീഷ്, മഹേഷ് ദാസ്, കലേഷ് പെരുവട്ടൂർ, സി സോൺ, ഷൈജു പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.