മരുന്നുവാങ്ങാനെന്ന വ്യാജേനയെത്തി; കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിച്ചു


Advertisement

കൊയിലാണ്ടി: മരുന്നുവാങ്ങാനെന്ന പേരിലെത്തിയ വയോധികന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവന ബോക്‌സുമായി കടന്നുകളഞ്ഞു. കൊയിലാണ്ടി പഴയ സ്റ്റാന്റിന് മുന്‍വശത്തുള്ള അഞ്ജന മെഡിക്കല്‍സില്‍ നിന്നുമാണ് പണം നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Advertisement

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. കവറുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന കവര്‍ സംഭാവന ബോക്‌സിന് സമീപത്തുവെയ്ക്കുകയും മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്റെ ശ്രദ്ധതെറ്റിയപ്പോള്‍ കവറിനൊപ്പം ബോക്‌സുമെടുത്ത് കടന്നുകളയുകയായിരുന്നു.

Advertisement
Advertisement

Summary: Donation box stolen from medical shop in Koyilandy under pretext of buying medicine