വയനാടിനൊരു കൈത്താങ്ങാവാന്‍ നരക്കോട് യങ്ങ്‌സ്റ്റേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി


മേപ്പയ്യൂര്‍: വയനാട്ടിലെ പ്രളയബാധിത ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി
കൊഴുക്കല്ലൂര്‍ നരക്കോട്ട് പ്രവര്‍ത്തിക്കുന്ന യങ്ങ് സ്റ്റേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി. സംഭാവന മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്ദ് കെ.ടി. രാജനെ ട്രസ്റ്റ് ഭാരവഹികള്‍ ഏല്‍പ്പിച്ചു.

പ്രസിഡണ്ട് ജിതിന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.പി. ശിവദാസ്, വിജയന്‍ ലാര്‍വ്വ .പി.കെ. രാഘവന്‍, എം.കെ. രാമചന്ദ്രന്‍ സുധിഷ് കായമ്മങ്കണ്ടി വിനോദന്‍ സുരഭി പഞ്ചായത്ത്‌സെക്രട്ടരി കെ.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.