കൊയിലാണ്ടി താലൂക് ആശുപത്രിയിൽ പുതിയ ഐ.സി.യു മോണിറ്റർ എത്തുന്നു; തുക കെെമാറി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക് ആശുപത്രിയിലേക്ക് ഐ.സി.യു മോണിറ്റർ വാങ്ങിക്കുന്നതിനുള്ള സാമ്പത്തിക സഹായം കെെമാറി. കൊല്ലം അശ്വനി ഹോസ്പിറ്റലിന്റെ അൻപത്താം വാർഷികത്തോട് അനുബന്ധിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബും ഡോ ഭാസ്കരൻ ചേർന്നാണ് 60000രൂപ നൽകിയത്.

ചടങ്ങ് നഗരസഭാ കൗൺസിലർ ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. താലൂക് ആശുപത്രിയിലെ ഡോക്ടർ ലിംനേഷ് ചെക്ക് ഏറ്റുവാങ്ങി. കൊയിലാണ്ടി റോട്ടറി പ്രസിഡന്റ് ടി സുഗതൻ, ആർ യു വിജയകൃഷ്ണൻ, ഡോ. ഭാസ്കരൻ, ചന്ദ്രശേഖരൻ നന്ദനം എന്നിവർ സംസാരിച്ചു.

Summary: donated cash for buying New ICU monitor at Koyilandy Taluk Hospital