അന്‍പത് വര്‍ഷത്തിലധികം സേവനം; കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടര്‍ എം. മുഹമ്മദിനെ ഡോക്ടേഴ്‌സ് ദിനത്തില്‍ ആദരിച്ച് അലയന്‍സ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബ്


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടര്‍ എം. മുഹമ്മദിനെ ഡോക്ടേഴ്‌സ് ദിനത്തില്‍ അലയന്‍സ്‌ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. 50 വര്‍ഷത്തിലധികമായി കൊയിലാണ്ടിയില്‍ ഡോക്ടര്‍ സേവനമനുഷ്ഠിക്കുന്നു.


ക്ലബ്ബ് പ്രസിഡന്റ് എം. ആര്‍. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാര്‍ട്ടര്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. സുരേഷ് ബാബു, എന്‍. ചന്ദ്രശേഖരന്‍, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാന്‍, എന്‍. ഗോപിനാഥന്‍, കെ. സുധാകരന്‍, എം. സതീഷ് കുമാര്‍, കെ. വിനോദ് കുമാര്‍, ബാബുരാജ് ചിത്രാലയം, അലി അരങ്ങാടത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.