ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? പ്രശ്‌നം ഇതാകാം


പൊതുവായി ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് വയറുവേദന. പ്രായഭേദമന്യേ മിക്കവര്‍ക്കും ഇടയ്‌ക്കെങ്കിലും വയറുവേദനയുണ്ടാവാറുണ്ട്. കഴിച്ച ഭക്ഷണത്തിന്റെയോ ഫുഡ് പോയിസണോ വയറിലെ മറ്റ് പ്രശ്‌നങ്ങളോ ഗ്യാസോ എല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇടയ്ക്കിടെ വയറുവേദന ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം.

ഇടയ്ക്കിടെ വയറുവേദന വരാന്‍ കാരണം ഇതാകാം:

ഗ്യാസ്‌ട്രോഎന്റൈറ്റിസ്: വയറ്റിലെ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ് വളരെ സാധാരണമാണ്. ആമാശയത്തിലെയും കുടലിലെയും വീക്കത്തിലേക്ക് ഇത് നയിക്കാറുണ്ട്.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം: വന്‍കുടലിനെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. ഇത് വയറുവേദനയ്ക്ക് പുറമേ വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.

ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് രോഗം: ആമാശയത്തില്‍ നിന്നുള്ള ആസിഡ് അന്നനാളത്തിലേക്ക് വരുന്ന ഒരു ദീര്‍ഘകാല അവസ്ഥയാണിത്.

കിഡ്‌നി സ്‌റ്റോണ്‍: വൃക്കയിലെ കല്ലുകള്‍ മൂലവും വയറുവേദനയുണ്ടാകാം. മൂത്രത്തില്‍ രക്തം, ഓക്കാനം എന്നിവയും കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാണ്.

അപ്പെന്‍ഡിസൈറ്റിസ്: അപ്പൈന്‍ഡിസൈറ്റിസ് എന്നത് അപ്പൈന്‍ഡിക്‌സിന്റെ വീക്കം ആണ്. ഇത് സാധാരണയായി അടിവയറ്റിലെ വലതുഭാഗത്ത് വേദനയിലേക്ക് നയിക്കുന്നു. പനി, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

പിത്താശയക്കല്ലുകള്‍: പിത്തസഞ്ചിയിലെ കല്ലുകള്‍ പിത്തസഞ്ചിയില്‍ അടിഞ്ഞുകൂടുന്നത് പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഈ അവസ്ഥ വയറിന്റെ മുകളില്‍ വലതുഭാഗത്ത് വേദനയ്ക്ക് കാരണമാകുന്നു.