വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നത് വിവരക്കേടുകൊണ്ട്; പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍


കോഴിക്കോട്: വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ഡിതന്മാര്‍ ഇല്ലാത്തതിനാല്‍ ലോകത്ത് അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ കൂടുന്നു. വിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് സമൂഹത്തില്‍ തെറ്റായ കാര്യങ്ങള്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.