വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാറിന് തിരിച്ചടി; പയ്യോളിയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നിയവിരുദ്ധമെന്ന് ഹൈക്കോടതി


Advertisement

പയ്യോളി: പയ്യോളി നഗരസഭയിലെയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനമാണ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് കോടതി റദ്ദാക്കിയത്.

Advertisement

പടന്ന പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം റദ്ദാക്കിയിട്ടുണ്ട്. വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.

Advertisement
Advertisement