രാഹുല്‍ഗാന്ധി വര്‍ഗീയവാദികളുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന പ്രസ്താവന; സി.പി.ഐ.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മേപ്പയ്യൂരിലെ കുടുംബസംഗമത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി


Advertisement

മേപ്പയൂര്‍: സി.പി.ഐ.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. രാഹുല്‍ഗാന്ധി യും പ്രിയങ്കഗാന്ധിയും വയനാട്ടില്‍ വിജയിച്ചത് വര്‍ഗീയ വാദികളുടെ വോട്ടുകൊണ്ടാണെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വിജയരാഘവന്‍ പറഞ്ഞത്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എളമ്പിലാട് മുസ്ലിം ലീഗ് കടുംബ സംഗമവും, തലമുറ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

കേരളത്തിനു പുറത്ത് രാഹുല്‍ ഗാന്ധി യുടെ ഫോട്ടോ വെച്ച തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിക്കുകയും ചിഹ്നം നില നിര്‍ത്താന്‍ കോണ്‍ഗ്രസ് വോട്ട് വാങ്ങുകയും ചെയ്യുന്ന സി.പി.ഐ.എം കേന്ദ്ര നേതൃത്വം മറുപടി പറയണം. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ശരിവെച്ച കേരള സി.പി.എം നേതാക്കളുടെ നിലപാട് ബി.ജെ.പി അമിത് ഷായുടെ നിലപാടിനെ പിന്തുണക്കുന്ന തരത്തിലാണ്.

Advertisement

ചടങ്ങില്‍ പി.പി ബഷീര്‍ അധ്യക്ഷനായി. സിദ്ധീഖലി രാഘാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, ആവള ഹമീദ്, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷിദ നടുകാട്ടില്‍, റാബിയ എടത്തിക്കണ്ടി, എം.കെ ഫസലുറഹ്‌മാന്‍, പി.പി.ഹാഷിം, എം.ടി.കെ കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

Advertisement

Summary:District Secretary of Muslim League at the Kudumba Sangam in Mepayyur wants to expel CPIM from India front