ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ട്രാക്ക് സൈക്ലിങ് ജില്ലാ ചാമ്പ്യൻഷിപ്പ് 13ന്


Advertisement

താമരശ്ശേരി: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് 13ന് രാവിലെ എട്ട് മണി മുതൽ പുതുപ്പാടി ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അടുത്തമാസം 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീം അംഗങ്ങളെ ഈ മത്സരത്തിൽനിന്നും തിരഞ്ഞെടുക്കും.

Advertisement

വിവിധ പ്രായപരിധികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള ക്ലബ്ബ്, സ്കൂൾ, കോളേജ് ടീമുകൾ ചൊവ്വാഴ്ചയ്ക്കകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9447197014, 9895342333.

Advertisement
Advertisement

Description: District Cycling Association's Track Cycling District Championship on 13th