കുറയണം കോവിഡ്, തുടരണം കരുതൽ; അൻപതോളമായി കുറഞ്ഞ് ജില്ലയിലെ കോവിഡ് കണക്കുകൾ


കോഴിക്കോട്: അൻപതോളമായി കുറഞ്ഞ് ജില്ലയിലെ കോവിഡ് കണക്കുകൾ. ഇന്ന് 56 കോവിഡ് പോസിറ്റീവ് കേസുകള്‍ ആണ് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്. 17 പേർ രോഗമുക്തരായി. സമ്പര്‍ക്കം വഴി 50 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

1,461 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 17 പേര്‍ കൂടി രോഗമുക്തി നേടിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവിൽ 557 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.